കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് ശേഖരം കണ്ടെടുത്തു. സ്റ്റേഷനിലെ രണ്ടും മൂന്നും നമ്പർ പ്ലാറ്റ്ഫോമിൽ മൂന്ന് ബാഗുകളിലായി സൂക്ഷിച്ച18 കിലോ കഞ്ചാവാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം എട്ടരലക്ഷം രൂപ വില വരും. ആർപിഎഫ് ഇൻസ്പെക്ടർ ജെയിംസ് വർഗീസ് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ട്രെയിനിൽ വ്യാപക പരിശോധന നടക്കുന്നത് ശ്രദ്ധയിൽപെട്ട പ്രതികൾ റെയ്ഡ് കഴിയുന്നതുവരെ റെയിൽവേ പ്ലാറ്റ് ഫോമിൽ ഇറക്കി വച്ചതാകാം കഞ്ചാവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കഞ്ചാവ് എത്തിച്ച പ്രതികളെ കണ്ടെത്താൻ സിസിടിവി അടയ്ക്കും പരിശോധിച്ചു വരികയാണ്. പിടികൂടിയ സംഘത്തിൽ ആർപിഎഫ് എഎസ്ഐമാരായ സഞ്ജു, സജി അഗസ്റ്റിൻ, അബ്ദുൾ സത്താർ, എക്സൈസ് സ്ക്വാ്് അഗംങ്ങൾ എന്നിവരും ഉണ്ടായിരുന്നു.